കൊച്ചി: ജില്ലാ ജയിലിനു കീഴിലുള്ള ബോസ്റ്റൽ സ്‌കൂളിലെ അന്തേവാസികളുടെ മാനസിക ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പുനർജനി പദ്ധതിക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സബ് ജഡ്ജും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയുമായ ശാലീന വി. ജി. നായർ നിർവഹിച്ചു. കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡി. ഐ. ജി. സാം തങ്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി.
ലഹരിവസ്തുക്കളുടെ ദുരുപയോഗവും ദൂഷ്യ വശങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫീസറായ ഡോ. അനൂപ് ക്ലാസുകൾനയിച്ചു. . ജില്ലാ മെഡിക്കൽ ഓഫീസ് , ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി .