കൊച്ചി : . വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ പരിശോധനയ്ക്കായി ജില്ലാ കളക്ടർ എസ്. സുഹാസ് രംഗത്തിറങ്ങി.
ഇന്നലെ വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ സന്ദർശനം. തൊട്ടടുത്തുള്ള ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കളക്ടർ എത്തിയത്. കളക്ടറെ കണ്ടതോടെബസ് ജീവനക്കാർ കൃത്യമായി സ്റ്റോപ്പിൽ നിറുത്തി വിദ്യാർത്ഥികളെ കയറ്റി. വിദ്യാർത്ഥികളുടെ പരാതികൾ ആർ.ടി.ഒയ്ക്ക് കൈമാറിയ കളക്ടർ തുടർ ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു.