ആലുവ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ. അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പി. രാജു, എൽദോ എബ്രഹാം എം.എൽ. എ, കെ.കെ. അഷ്‌റഫ്, എ. ഷംസുദീൻ, അൻവർ സാദത്ത്, ജി. മോട്ടിലാൽ, ടി.പി. ആർ. ഉണ്ണി, എസ്. വിനോദ് മോഹൻ, എൻ. ശ്രീകുമാർ, കെ.എസ്. കൃഷ്ണ, ജെ. സുധാകരൻ നായർ, പി.എസ്. ബാലൻ, മുഹമ്മദ് അഷ്‌റഫ്, എസ്. ഹനീഫ റാവുത്തർ, ഡി.വി. ശോഭനചന്ദ്രൻ, കെ.എം. പീറ്റർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് സെമിനാർ ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ നടക്കുന്ന സെമിനാർ ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.