madhu
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണം നേടിയ മധു മാധവ്

മൂവാറ്റുപുഴ: ഛത്തീസ്ഗഡിൽ വെച്ചു നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനീധികരിച്ചു മത്സരിച്ച മൂവാറ്റുപുഴ വാഴക്കുളം കാവന ഇടകുടിയിൽ മധു മാധവ് 70 കിലോ ലെഫ്റ്റ് വിഭാഗത്തിലുംറൈറ്റ് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. ഒക്‌ടോബറിൽ റൊമേനിയയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. കേരളത്തിന് വേണ്ടി നിരവധി തവണ പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനവും മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. വാഴക്കുളം പൈനാപ്പിൾ സിറ്റി ജിംനേഷ്യത്തിലാണ് പരിശീലനം. ഭാര്യ ബിജിയും മക്കളായ അഭിജിത്തും അനുജിത്തും പഞ്ചഗുസ്തി താരങ്ങളാണ്.