പറവൂർ : പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയും ബാലവേദിയും സംയുക്താഭിമുഖ്യത്തിൽ വായനവാരാചരണത്തിന്റെ സമാപനവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. വായനവാരാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമാദേവി ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ആദിത്യ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ശ്രീലക്ഷ്മി, പണിക്കർ അനുസ്മരണം ആനന്ദൻ ചെറായി നടത്തി. വായനശാല പ്രസിഡന്റ് എം. ദിനേഷ്, സെക്രട്ടറി കെ.വി. ജിന്നൻ, വൈസ് പ്രസിഡന്റ് ശ്രീജീത്ത് തമ്പി, കെ.ജെ. അനൂഷ തുടങ്ങിയവർ സംസാരിച്ചു.