ആലുവ: അനാഥ കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകൃതമായ എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിന്റെ സ്ഥാപകൻ ഡോ. ഹെർമൻ മൈനറുടെ ജന്മശതാബ്ദി എടത്തല എസ്.ഒ.എസ് ഗ്രാമത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസർ കെ.ബി.സൈന അദ്ധ്യക്ഷത വഹിച്ചു. കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഓഫീസർ പ്രസാദ് കെ. പണിക്കർ, ഡോ. സി. ലിബിൻ, സി. ശ്രീകുമാർ, എൻ. ജഗദീഷ് കുമാർ എന്നിവർ സംസാരിച്ചു.