ksu
കെ.എസ്.യു. വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.സി. മത്തായിസാർമെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം മുൻ എം.എൽ. എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു.പി.പി. എൽദോസ് , കെ.എം. സലിം, ഉല്ലാസ് തോമസ്, ജോയി മാളിയേക്കൽ എന്നിവർ സമീപം

മൂവാറ്റുപുഴ: കെ.എസ്.യു. വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.സി. മത്തായിസാർ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം മുൻ എം.എൽ. എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ജെറിൻ ജേക്കബ് പോൾ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.യു ഐദേശീയ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി., പ്ലസ്ടു, യൂണിവേഴ്‌സിറ്റി തലങ്ങളിൽ ഉന്നത വിജയം നേടിയ വാളകം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അവാർഡുകൾ വിതരണം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ, എവിൻ എൽദോസ് , അഡ്വ. വർഗീസ് മാത്യു, ജോയി മാളിയേക്കൽ, കെ.എം. സലിം, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, പി.വി. കൃഷ്ണൻ നായർ, ജിസൻ ജോർജ് എന്നിവർ സംസാരിച്ചു.