ആലുവ: അഖില കേരള വിശ്വകർമ്മ മഹാസഭ ആലുവ യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം വിപുലമായി ആഘോഷിക്കും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ്രസിഡന്റ് എ.എസ്. അച്ചുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അപ്സലൻ വാതുശേരി, ശാരദ വിജയൻ, ഒ.വി. ദിലീപ് കുമാർ, വി.ടി. സജീവൻ, കെ.പി. പ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എസ്. അപ്പുക്കുട്ടൻ (ചെയർമാൻ), ഒ.വി. ദിലീപ് കുമാർ, എം.വി. ഭരതൻ (ജനറൽ കൺവീനേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.