ആലുവ: എസ്.എൻ.ഡി.പി യോഗം നോർത്ത് മുപ്പത്തടം ശാഖയുടെയും ആലുവ ലക്ഷ്മി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സർജിക്കൽ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് ജൂൺ 30ന് രാവിലെ ഒമ്പത് മുതൽ നോർത്ത് മുപ്പത്തടം ഗുരുദേവ പ്രാർത്ഥന മന്ദിരത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.എൻ. പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ശാഖ സെക്രട്ടറി എം.കെ. സുഭാഷണൻ, വൈസ് പ്രസിഡന്റ് എം.ആർ. രാജൻ എന്നിവർ പ്രസംഗിക്കും. രജിസ്ട്രേഷന് 7907296413.