ആലുവ: വായന വാരാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത എന്ന വിഷയത്തിൽ ഡോ.കെ.എൻ. ഉണ്ണികൃഷ്ണൻ വായനാനുഭവങ്ങൾ പങ്കുവച്ചു. ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഗീത സെലിംകുമാർ, ജ്യോതി ഗോപകുമാർ എന്നിവർ സംസാരിച്ചു.