കൊച്ചി: വാട്ടർ അതോറിട്ടിയെ പൊതുമേഖലയിൽ നിലനിറുത്തണമെന്നും അശാസ്‌ത്രീയ പരിഷ്‌കരണ നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ എറണാകുളം ചീഫ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.എസ്. സുബേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി രമേശൻ, നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.പി കൃഷ്‌ണകുമാർ എന്നിവർ പ്രസംഗിച്ചു.