dist
അങ്കമാലി ഡിസ്റ്റിൽ നടന്ന നവാഗത ബിരുദ വിദ്യാർത്ഥികളുടെ പ്രാരംഭ സമ്മേളനം ഡി ബഡ്‌സ് 2019 ഡിസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) ബി സി എ, ബി. കോം, ബി എ 2019 22 ബാച്ച് ബിരുദ വിദ്യാർത്ഥികളുടെ വിദ്യാരംഭം കുറിച്ചു. വിദ്യാരംഭ ചടങ്ങായ ഡി ബഡ്‌സ് 2019 ഡിസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഉണ്ണി സി. ജെ നവാഗതരായ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊമേഴ്‌സ് വിഭാഗം മേധാവി അനോഷ് പോൾ, ബി സി എ വിഭാഗം മേധാവി അമ്പിളി പ്രമിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.