പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാല വായനാ പക്ഷാചരണത്തോടനുബന്ധിച്ചു കാഞ്ഞിരത്താൻമോളത്ത് നാടാകെ വായനക്കൂട്ടം പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജരും നാടകപ്രവർത്തകനുമായ ജതീൻ ജാതവേദൻ മുഖ്യാതിഥിയായി. മാദ്ധ്യമപ്രവർത്തകൻ സെബിൻ പൗലോസ് വായനാദിന സന്ദേശം നൽകി. ഐജിൻ, ബിജു വൈഷ്ണവി, ശിവശങ്കർ, ശ്വേത മഹേഷ്, ശ്രീലക്ഷ്മി കൃഷ്ണൻകുട്ടി, റിസ അന്ന സെബിൻ, ശ്രീലക്ഷ കൃഷ്ണൻകുട്ടി എന്നിവർ കവിതകൾ, കഥകൾ, പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. സെക്രട്ടറി മഹേഷ് കെ.എം, പ്രസിഡന്റ് ജേക്കബ് സി. മാത്യു, ജോയിന്റ് സെക്രട്ടറി മഹേഷ് മാളിയേക്കപ്പടി, എൻ.കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു.