പറവൂർ : പ്രളയത്തിൽ ഗുരുതര കേടുപാടുകൾ സംഭവിച്ച് ഗതാഗതം നിരോധിച്ച കോട്ടുവള്ളിയേയും കൂനമ്മാവിനേയും ബന്ധിപ്പിക്കുന്ന ചെമ്മായം പാലം പുനർനിർമ്മിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാലത്തിലൂടെ സ്കൂൾ കുട്ടികളടക്കം കാൽനടയാത്രക്കാർ മാത്രമാണ് യാത്ര ചെയ്യുന്നത്. പ്രളയം കഴിഞ്ഞ് മാസങ്ങൾ ഏറെയായിട്ടും പാലത്തിന്റെ കേടുപാടുകൾ തീർക്കാൻ പോലും അധികൃതർ തയ്യാറായില്ല. ഏത് സമയത്തും തകർന്നു വീഴാവുന്ന പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ കമ്മിറ്റി അംഗം അജി പോട്ടാശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.ജി. വിജയൻ എന്നിവർ പറഞ്ഞു.