വൈപ്പിൻ: എടവനക്കാട് സർവീസ് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം നടത്തി.. എടവനക്കാട് എസ് എൻ ഓഡിറ്റോറിയത്തിൽ വെച്ച് താക്കോൽ ദാനം എസ് ശർമ്മ എം എൽ എ നിർവഹിച്ചു.സമ്മേളനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു.. ബാങ്ക് പ്രസിഡൻറ് ടി എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.. പഞ്ചായത്ത് പ്രസിഡൻറ് കെ യു ജീവൻമിത്ര , വൈസ് പ്രസിഡൻറ് ബിന്ദു ബെന്നി , അസി..രജിസ്ട്രാർ കെ ശ്രീലേഖ,വില്ലേജ് ഓഫീസർ കൃഷ്ണകുമാർ, ദാസ് കോമത്ത് , കെ ജെ ആൽബി, സെക്രട്ടറി സി എസ് ഷാജി എന്നിവർ പ്രസംഗിച്ചു.. കരോളിൽ കേശവൻ സുരേഷ് ബാബു, കുറുപ്പംപാലത്ത് മുഹമ്മദ് അഷറഫ് അഷ്ക്കർ എന്നിവർക്കാണ് വീടുകൾ നൽകിയത്..