പള്ളുരുത്തി: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പത്തുമാസം മുമ്പ് വെട്ടിപ്പൊളിച്ച ഇടക്കൊച്ചി റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കെ.എൽ.സി.എ കൊച്ചി രൂപതാ സമിതി നിൽപ്പ് സമരം നടത്തി. ഇടക്കൊച്ചി പാലത്തിൽ നിന്നാരംഭിച്ച റാലി സ്കൂൾ പരിസരത്ത് സമാപിച്ചു. അഡ്വ. ഷെറി തോമസ് ഉദ്ഘാടനം ചെയ്തു. പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കുഴിവേലി, ബാബു കാളിപറമ്പിൽ, ജോസ് പുളിക്കൽ, ഷീല ജെറോം തുടങ്ങിയവർ പ്രസംഗിച്ചു.
റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയശേഷം റോഡിൽ വീണ് രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.