തോപ്പുംപടി: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ടാഗോർ ലൈബ്രറിയിൽ പുസ്തക പ്രദർശനവും കുട്ടികളുടെ വായനോത്സവവും നടത്തി. നാസിറനൗഷാദ് കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. എം.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. സജയ് ഫ്രാൻസൻ, തീർത്ഥ സുഖലാൽ, ജോഷ്വിൻ, കെ. ജോൺ, സുൽഫത്ത് ബഷീർ, കെ. ധർമ്മവതി, സി.എസ്. ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.