അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കരുമാല്ലൂർ ചെട്ടിക്കാട്ട് മഹിളാ സമാജം വായനശാലയിൽ യോഗാദിനം വിപുലമായി ആചരിച്ചു. വായനാശാല പ്രസിഡന്റ് മഹേശ്വരി മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ പി.എം. ദിപിൻ ഉദ്ഘാടനം ചെയ്തു. യോഗാദ്ധ്യാപകൻ ബോസ് മനയ്ക്കപ്പടി യോഗയുടെ പ്രാധാന്യത്തെപ്പറ്റി ക്ലാസ് എടുത്തു.