പള്ളുരുത്തി: അഭയ കേന്ദ്രത്തിൽ രോഗിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈ.എസ്.പി.അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വാട്ടർലാൻഡ് റോഡിൽ മേപ്പള്ളി വീട്ടിൽ ഷാജിക്കാണ് മർദ്ദനമേറ്റത്. പെരുമ്പാവൂർ ബത് ലഹേം അഭയാ ഭവനിലെ ജീവനക്കാരാണ് ഷാജിയെ മർദിച്ചതെന്ന് കാണിച്ച് ഭാര്യ നൽകിയ പരാതിയിലാണ് ഉത്തരവ്. 3 ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഇടതു കൈ ഒടിഞ്ഞ ഷാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുളിമുറിയിൽ തെന്നി വീണെന്നാണ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയത്.