കൊച്ചി: ഷില്ലോംഗിൽ നിന്ന് എറണാകുളത്ത് കഞ്ചാവ് എത്തിച്ച് വില്പന നടത്തിയിരുന്ന തലശേരി ചാവശേരി കോളാരി പുത്തൻപുരയിൽ അമൽജിത്തിനെ (26) എക്സൈസ് അറസ്‌റ്റ് ചെയ്‌തു. എറണാകുളം കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡ് പരിസരത്തുനിന്ന് രണ്ടരക്കിലോ കഞ്ചാവുമായാണ് പിടിയിലായത്. എക്‌സൈസ് എറണാകുളം ഇൻസ്‌പെക്‌ടർ ടെനിമോൻ, പ്രിവന്റീവ് ഓഫീസർമാരായ സത്യനാരായണൻ, ഡെന്നിസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആഷ്‌ലി, രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.