കൊച്ചി: സ്വകാര്യ ബസിൽ ഇരുന്ന് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ സീറ്റിൽ നിന്നെഴുന്നേൽപ്പിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തിൽ വ്യക്തത വരുത്തണമെന്ന് പ്രൈവറ്റ്മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ജോൺ ലൂക്കോസും ജനറൽ സെക്രട്ടറി ജോയ് ജോസഫും ആവശ്യപ്പെട്ടു. ബസിൽ നിന്നു യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാർക്കും അവശരായ രോഗികൾക്കും ഇരിപ്പിടം നൽകുന്നതിനു വേണ്ടി വിദ്യാർത്ഥികളോട് സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെടുന്നത് തെറ്റാണെന്ന് കരുതുന്നില്ല. അതേസമയം മുതിർന്ന പൗരൻമാർക്ക് സീറ്റ് നൽകിയില്ലെന്ന പേരിൽ തൊഴിലാളികൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചാൽ അംഗീകരിക്കില്ലെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.