കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബയൂണിറ്റിന്റെ യോഗം ആലക്കാപ്പള്ളിവീട്ടിൽ ബെന്നിയുടെ വസതിയിൽ ചേർന്നു. ഷീല ബെന്നി ദീപാർപ്പണം നടത്തി. എൻ.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബോസ് മാമംഗലം മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, മട്ടലിൽ ഭഗവതിക്ഷേത്രം ട്രഷറർ പി.വി. സാംബശിവൻ, സിന്ധു ജയേഷ് എന്നിവർ പ്രസംഗിച്ചു.