ഇടപ്പള്ളി : തെറ്റായ വഴികളിലൂടെ കടന്നുപോകാതെ വിദ്യാർത്ഥികൾ ഓരോ മേഖലയിലും കഴിവുകൾ തെളിയിച്ചു സമൂഹത്തിന് പുത്തൻമാതൃകകളായി മാറണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരിജോസഫ് പറഞ്ഞു. വടുതലയിൽ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൗൺസിലർ ഒ.പി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജെയിൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ കാര്യ സമിതി ചെയർപേഴ്‌സൺ പൂർണിമ നാരായൺ അവാർഡുകൾ വിതരണം ചെയ്തു. ആൽബർട്ട് അമ്പലത്തിങ്കൽ, ഡെലീന പിൻഹീറോ, അൻസ ജെയിംസ്, സി.കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. വടുതല വാർഡ്സഭ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.