കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് (ഐ.എസ്.ടി.ഡി) കൊച്ചി ഘടകം ശില്പശാല നടത്തി. യു.എൻ മുൻ ഉദ്യോഗസ്ഥനും മുൻ ജില്ലാ കലക്ടറുമായ എം.പി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ഘടകം ചെയർപേഴ്‌സൺ നിർമ്മല ലില്ലി, സെക്രട്ടറി അനീഷ് ഗുരുദാസ്, മുൻ ചെയർമാൻ എസ്.ആർ. നായർ, അനീഷ ചെറിയാൻ എന്നിവർ പങ്കെടുത്തു. മാനേജ്‌മെൻറ് ഗുരു അവാർഡ് കെ.ആർ. സന്തോഷ്‌കുമാറിന് സമ്മാനിച്ചു.