bike
അപകടത്തിൽപ്പെട്ട പൾസർ ബെെക്ക്

മൂവാറ്റുപുഴ: ലോറിയിടിച്ച് ബെെക്ക് യാത്രികൻ തൽക്ഷണം മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റു. ചേർത്തല തണ്ണീർമുക്കം കണ്ടത്തിൽ വിപിൻ (19) ആണ് മരിച്ചത്. തണ്ണീർ മുക്കം സ്വദേശി ആരോമൽ (19) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

തിങ്കളാഴ്ച രാത്രി 11.30 ന് മൂവാറ്റുപുഴ എം.സി. റോഡിൽ ഉന്നക്കുപ്പ വളവിലാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ലോറി എതിരേവന്ന ബെെക്കിലാണ് ഇടിച്ചത് . വിപിന്റെ ശരീരത്തിലൂടെ ലോറി കയറിഇറങ്ങി. ഫയർഫോഴ്സാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.