പറവൂർ : കാരുണ്യ സർവീസ് സൊസൈറ്റിയും മടപ്ലാതുരുത്ത് സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബ യൂണിറ്റും സംയുക്തമായി മഴക്കാല രോഗ,പ്രതിരോധബോധവത്കരണ ക്യാമ്പ് നടത്തി. മഴക്കാല രോഗങ്ങളായഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ ജാഗ്രതഎന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്.എൻ.ഡി.പി യോഗം മടപ്ലാതുരുത്ത് ശാഖ സെക്രട്ടറി ബിജു കടവിൽ ഉദ്ഘാടനം ചെയ്തു. സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബ യൂണിറ്റ് രക്ഷാധികാരി ബാബു കളത്തിപ്പറബിൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കമ്മറ്റി അംഗം വി. ബാവച്ചൻ മുഖ്യപ്രഭാഷണം നടത്തി. കാരുണ്യ ഡയറക്ടർ ആന്റണി കോണത്ത് സന്ദേശം നൽകി.സുബ്രമണ്യൻ ഒവൻതുരുത്ത്, മനോജ് കാട്ടിപറബിൽ,അഖിൽദാസ് കലക്കശേരി തുടങ്ങിയവർ സംസാരിച്ചു.