പറവൂർ : ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങി സൈക്കിളിൽ കയറുന്നതിനിടെ മതിലിൽ തലയടിച്ച് വീണ് പരിക്കേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു. ഏഴിക്കര പള്ളിയാക്കൽ ബാങ്കിന് സമപീം വട്ടത്തേരി പറമ്പ് വീട്ടിൽ ശിവപ്രസാദ് (48) ആണ് മരിച്ചത്. ഇന്നലെ ബന്ധുകൾ കളമശേരി മെഡിക്കൽ കോളേജിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മദ്യപാന ശീലമുള്ള ശിവപ്രസാദ് ചില ദിവസങ്ങളിൽ വീട്ടിലെത്താറില്ല.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ ശിവപ്രസാദിനെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പോസ്റ്രുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.