പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാലയുടെ നാടാകെ വായനക്കൂട്ടത്തിന്റെ മൂന്നാമത് പരിപാടി പഴങ്ങനാട് റസിഡന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചു് ഞെമ്മാടിഞ്ഞാലിലിൽ നടത്തി. പി.ആർ.എ പ്രസിഡന്റ് അബ്ദുൾ സമദ് അദ്ധ്യക്ഷത വഹി​ച്ചു. ഡബ്ബിംഗ് കലാകാരനും നാടക പ്രവർത്തകനുമായ പി.വൈ. ജോസ് മുഖ്യാതി​ഥിയായി. ജീവൻ ജെയിംസ്, കീർത്തന സന്തോഷ്, ശ്രീലത ഷാബു, രാജേഷ് പി.ആർ., ശ്രീരഞ്ജിനി രഞ്ജിത്, അരുണിമ രാജേഷ് തുടങ്ങിയവർ കവിതകളും ഗാനങ്ങളും ആലപിച്ചു. കൃഷ്ണപ്രിയ സ്വന്തം കവിതയും അവതരിപ്പിച്ചു. വായനശാല സെക്രട്ടറി മഹേഷ് കെഎം., വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, മാദ്ധ്യമപ്രവർത്തകൻ സെബിൻ പൗലോസ്, പി.ആർ.എ സെക്രട്ടറി ടി.വൈ. ജയിംസ്, ട്രഷറർ പി.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.