കൊച്ചി: വിദ്യാഭ്യാസമേഖല കാവിവത്കരിക്കാനുള്ള നീക്കങ്ങൾ തടയുമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അസലഫ് പാറേക്കാരൻ പറഞ്ഞു. എ.ഐ.എസ്.എഫ് എറണാകുളം മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേരാനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ അജ്മൽ ഹനീഫ അദ്ധ്യക്ഷനായി. സി.എ. ഷക്കീർ, ടി.യു. രതീഷ്, പി.കെ. സിറിൾ തുടങ്ങിയവർ സംസാരിച്ചു.