കൊച്ചി: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കൊച്ചി ഐ.എം.എ ബ്ലഡ്ബാങ്കിന്റെ നേതൃത്വത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'സുരക്ഷിതമായ രക്തദാനം ' എന്നതാണ് വിഷയം. രണ്ട് പുറത്തിൽ കവിയാത്ത സ്വന്തം കൈപ്പടയിൽ മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതിയ ഉപന്യാസം മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം ജൂലായ് 31ന് മുമ്പ് കൊച്ചി ഐ.എം.എ ബ്ലഡ്ബാങ്കിൽ തപാൽ വഴിയോ നേരിട്ടോ എത്തിക്കണം. ദേശീയ രക്തദാന വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 7ന് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ബ്ലഡ്ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എബ്രഹാം വർഗീസ് പറഞ്ഞു. വിവരങ്ങൾക്ക്: 0484 2361549.