പറവൂർ : ഹോട്ടൽ ഉടമയുടെ വീടിനു മുന്നിൽ മുൻ ജീവനക്കാരി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉടമ അണ്ടിപ്പിള്ളിക്കാവ് മടപ്ളാതുരുത്ത് മറണപ്പുറത്ത് വീട്ടിൽ സുധീഷ് (48) നെ വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യ പ്രേരണകുറ്റത്തിനാണ് കേസ്.
ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നതായും വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് അമ്പിളി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.