കൊച്ചി: എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് പദ്ധതിയിലെ തൊഴിലുടമ വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ ദുർബലമാക്കാനുള്ള നീക്കത്തിനെതിരെ ദേശവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 10.30 ന് എറണാകുളം ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷനാകും.