പറവൂർ : യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ കിഴക്കുംപുറം കിഴക്കിനപ്പുരയിൽ ഓമന ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകി. മകൻ ദിലീപ് ജനുവരിയിലാണ് മരിച്ചത്. കാൽ പൊള്ളിയതിനെത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്നും ചികിത്സയും നൽകിയശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചു. അന്നു രാത്രി മരിക്കുകയും ചെയ്തു. മരണസമയത്ത് മറ്റു കാര്യമായ അസുഖങ്ങൾ ദിലീപിന് ഉണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം നടത്താൻ കഴിഞ്ഞില്ല. ദിലീപിന്റെ അച്ഛൻ നേരത്തെ മരിച്ചു.ദിലീപുമായി ബന്ധമുണ്ടായിരുന്ന ചിലർക്ക് മരണത്തിൽ പങ്കുണ്ടെന്ന് സംശയമുള്ളതിനാലാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു റൂറൽ എസ്‍.പിക്ക് പരാതി നൽകിയതെന്ന് ഓമന പറഞ്ഞു.