കൊച്ചി: അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കലൂർ എൻ.എസ്.എസ് കരയോഗത്തിന്റെയും ഭാരത് വികാസ് പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച യോഗാ പരിശീലന ക്ളാസ് ഗവ. മെഡിക്കൽ കോളേജ് എമിരറ്റ്സ് പ്രൊഫസർ ഡോ. സുന്ദരി.ജി.മേനോൻ ഉദ‌്ഘാടനം ചെയ്തു. എൻ. ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ഭാരത് വികാസ് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാജഗോപാൽ പൈ, ഡോ.പി.ഇ. വേലായുധൻ, ഡി. കൃഷ്ണൻകുട്ടിനായർ തുടങ്ങിയവർ സംസാരിച്ചു.