മൂവാറ്റുപുഴ : നിർമല കോളേജിൽ ഒന്നാം വർഷ ബിരുദക്ലാസുകൾ തുടങ്ങി. ഡയമണ്ട് ജൂബിലി സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡോ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജെ. ജോർജി നീറനാൽ, പ്രൊഫ. സജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.