കാലടി: സുരക്ഷയുടെ ഭാഗമായി തീർത്ഥാടന കേന്ദ്രങ്ങളിലും റെയിൽവേസ്റ്റേഷനിലും ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധനനടത്തി. ഐ .എസ് തീവ്രവാദികൾ ശ്രീലങ്കയിൽ നിന്ന് കേരള തീരത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന. മലയാറ്റൂർ കുരിശുമുടി, താഴത്തെ പള്ളി, കാലടി ശൃംഗേരി മഠം, ആദിശങ്കര സ്തൂപംഎന്നിവിടങ്ങളിലുംറെയിൽവേ സ്‌റ്റേഷനിലുമാണ് പരിശോധനനടത്തിയത് . രാവിലെ തുടങ്ങിയപരിശോധനവൈകീട്ട് വരെ തുടർന്നു.