kpmf
കേരള പുലയർ മഹിളാ ഫെഡറേഷൻ വൈപ്പിൻ യൂണിയൻ സമ്മേളനം കെപിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു


വൈപ്പിൻ: കേരള പുലയർ മഹാസഭയുടെ പോഷക സംഘടനയായ കേരള പുലയർ മഹിളാ ഫെഡറേഷൻ വൈപ്പിൻ യൂണിയൻ സമ്മേളനം കെപിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കെപിഎംഎഫ് വൈപ്പിൻ യൂണിയൻ പ്രസിഡന്റ് സോമ ജോഷി അദ്ധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റിയംഗങ്ങളായ സി. ടി. പ്രസന്നൻ, കെ. വി. ജോഷി, യുണിയൻ പ്രസിഡന്റ് വി. കെ. ബാബു, സെക്രട്ടറി എൻ. ജി. രതീഷ്, ഖജാൻജി എം. എ. ജോഷി, സി. എ. ശശി, ലതിക ബാബു, ടി. പി. മണി, എൻ. എം. രണദേവ്, വിജേഷ് ഉഷ ബാബു തുടങ്ങിയവർ സംസാരിച്ചു. , ജൂലായ് 21 മുതൽ 24 വരെ നടക്കുന്നസഭയുടെ 48-ാം സംസ്ഥാന സമ്മേളനത്തിൽ മുഴുവൻ മഹിളാ പ്രവർത്തകരേയും പങ്കടുപ്പിക്കുവാൻ സമ്മേളനം തീരുമാനിച്ചു. സോമ ജോഷി (പ്രസിഡന്റ), ഉഷ ബാബു (വൈസ് പ്രസിഡന്റ്), ശ്രീകല സതീഷ് (സെക്രട്ടറി), അനിത രവി (അസി. സെക്രട്ടറി) ബിന്ദു സുബാഷ് (ഖജാൻജി),എന്നിവരെ തിരഞ്ഞെടുത്തു.