പെരുമ്പാവൂർ: എറണാകുളം ജില്ലാ ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ എസ്.വൈ.എസ് എസ്.കെ.എസ്.എസ്.എഫ് മണ്ഡലം മേഖലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ഹാജിസംഗമവും ആത്മീയസദസും നാളെ (വ്യാഴം) രാത്രി 8.30 ന് മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാർ മഖാം ശെരീഫിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സിയാദ് ചെമ്പറക്കി, മൻസൂർ , മനാഫ് ചെറവേലിക്കുന്ന് എന്നിവർ അറിയിച്ചു. സമസ്ത കേന്ദ്രകമ്മിറ്റി അംഗം ഇ.എസ്. ഹസൻ ആത്മീയസംഗമം ഉദ്ഘാടനം ചെയ്യും. ഇസ്മയിൽ വണ്ണപ്പുറം, എൻ.കെ. മുഹമ്മദ്, സുഫിയാൻ, അബ്ദുൽ ഖാദർ, പി.കെ. ഖാദർപിള്ള മൗലവി, എം.കെ. അബ്ദുൽ അസീസ്, എ.എ. കുഞ്ഞുമുഹമ്മദ് മൗലവി, അബ്ദുൽ റഷീദ്, ഇബ്രാഹിംകുട്ടി, റിയാസ്, ശിഹാബുദ്ദീൻ, ഇബ്രാഹിം മുസ്ലിയാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.