വൈപ്പിൻ: റോഡരികിൽ തണൽ വിരിച്ച് പന്തലിച്ച് നിൽക്കുന്ന കൂറ്റൻ തണൽ മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്ന് വൈകീട്ട് 4ന്പരിശോധന നടത്തും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 3ാം വാർഡിൽ മുനമ്പം അങ്ങാടിയിലാണ് തണൽമരം നിൽക്കുന്നത്. കച്ചേരിപ്പടിയിൽ നിന്നും അങ്ങാടി റോഡിൽ 300 മീറ്റർ കഴിയുമ്പോഴാണ് 157 ഇഞ്ച് വണ്ണമുള്ള കൂറ്റൻമരം. അടുത്തയിടെ ഇതിനു പിറകിൽ പുതിയ കെട്ടിടം നിർമ്മിച്ചതോടെയാണ് മരം ചിലർക്ക് തടസ്സമായത്.
മരം മുറിച്ച് നീക്കാനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും തടഞ്ഞു. യാതൊരു കുഴപ്പവും ഇല്ലാത്ത മരം മുറിച്ച് നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പിൽ പരാതിയെത്തിയത്.