പറവൂർ : വടക്കേക്കര മേഖലയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.. അഡ്വ. സിംല രമേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. തമ്പി കല്ലുപുറം, കെ.കെ. രതീഷ്, കൈലാസദത്തൻ, പി.എ. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.