കൊച്ചി: പ്രളയത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ടവരുടെ പട്ടികയിലുൾപ്പെട്ടവരുടെ ഭവന നിർമാണപുരോഗതി വിലയിരുത്തുന്നതിന് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കാൻ ജൂൺ 27 ന് രാവിലെ 10ന് കളക്‌ടറേറ്റിൽ വാക്- ഇൻ- ഇന്റർവ്യൂ നടത്തും. പറവൂർ, ആലങ്ങാട്, പാറക്കടവ് ബ്ലോക്ക് ഓഫീസുകളിൽ പ്രവർത്തിക്കുന്ന ഭവന നിർമാണ സഹായകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പരമാവധി 10 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ രേഖകൾ സഹിതം കളക്‌ടറേറ്റിലെ മൂന്നാം നിലയിലുള്ള പി.എ.യു. കോൺഫറൻസ് ഹാളിൽ ഹാജരാകണം. വിശദ വിവരം ലൈഫ് മിഷൻ ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ: 0484 2422221