eldhose-kunnappilli
ഗവ. എൽ.പി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാഡമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു

പെരുമ്പാവൂർ : പുല്ലുവഴി ഗവ. എൽ.പി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജോയി വെള്ളാഞ്ഞിയിൽ, പഞ്ചായത്ത് അംഗങ്ങളായ ഐസക്ക് തുരുത്തിയിൽ, രാജൻ വർഗീസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലിൽ, കെ.വി ജെയ്‌സൺ, ഹെഡ്മിസ്ട്രസ് സാജിത ഇ, ദേവസി ജോസഫ്, രാജപ്പൻ എസ്. തയ്യാരത്ത്, കെ.എൻ അരവിന്ദാക്ഷൻ, കെ.വി. പരീത് , പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് കെ, രാജേഷ് കുമാർ ബി, രവി പി.കെ, കെ.വി ഷാ, പി.എം പൗലോസ്, കെ.പി. കൈമൾ എന്നിവർ പങ്കെടുത്തു.