woman
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീശക്തി സെമിനാർ സോണി കോമത്ത് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സ്ത്രീശക്തി എന്ന വിഷയത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സോണി കോമത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം വി.ആർ. ശാലിനി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.പി. നിഷ, ജില്ലാ കമ്മിറ്റി അംഗം ഭവാനി ഉത്തരൻ, നഗരസഭാ ചെയർപേഴ്സൺ ഉഷാ ശശിധരൻ, പി.ആർ. പങ്കജാക്ഷി എന്നിവർ സംസാരിച്ചു.