കൊച്ചി: ഫാക്‌ട് പുനരുദ്ധാരണ പാക്കേജ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര രാസവസ്‌തു രാസവളം വകുപ്പ് മന്ത്രി സദാനന്ദഗൗഡയുമായി ചർച്ച നടത്തി. എൽ.എൻ.ജി വിതരണത്തിനുള്ള ദീർഘകാല കരാർ , അമോണിയ പ്‌ളാന്റിന്റെ പുന:പ്രവർത്തനം, വളം നിർമ്മാണ യൂണിറ്റിലെ പ്‌ളാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കൽ, കാപ്രോലാക്‌റ്റം പ്‌ളാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കൽ തുടങ്ങിയ നിർദ്ദേശങ്ങൾ നിവേദനത്തിലൂടെ സമർപ്പിച്ചു. സാമ്പത്തിക പുന:സംഘടനയിലൂടെ ഫാക്‌ടിനെ ലാഭത്തിലേക്ക് നയിക്കാമെന്ന നീതി ആയോഗിന്റെ നിർദ്ദേശം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി അനുകൂലമായി പ്രതികരിച്ചെന്ന് ഹൈബി ഈഡൻ അറിയിച്ചു.