മൂവാറ്റുപുഴ: മുളവൂർ മൗലദ്ദവീല ഇസ്ലാമിക് അക്കാഡമിയിൽ വിദ്യാർത്ഥികളുടെ ശാസ്ത്രീയ പഠനത്തെ പരിപോഷിപ്പിക്കുന്നതിനും പഠനമികവ് തെളിയിക്കുന്നതിനുമായി ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ മോട്ടിവേഷൻ ക്ലാസ് നടക്കും. സലീം പയ്യോളി നേതൃത്വം നൽകും. എല്ലാ മാസവും നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.