മൂവാറ്റുപുഴ : ലോക ഒളിമ്പിക് ദിനത്തിന്റെ ആശയം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ക്ലബ് സ്വിമ്മിംഗ്പൂളിൽ നീന്തൽ മത്സരം നടത്തി. താലൂക്കിലെ സ്‌കൂൾ, കോളേജ് തലത്തിൽ മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ മത്സരം നടത്തി. ട്രാവൻകൂർ പ്രസിഡന്റ് ഇൻചാർജ് അഡ്വ. ടോമി ജോൺ കുളമ്പാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് അംഗങ്ങളായ ജോയി പോൾ, എം.പി. തോമസ്, കായികാദ്ധ്യാപകരായ ആയില്യ ശിവൻ, കവിത. സി എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള മെഡലും സർഫിക്കറ്റും 30ന് ഉച്ചയ്ക്ക് 1.30 ന് വാഴക്കുളം കാർമ്മൽ സ്‌കൂളിന്റെ സമീപമുള്ള അമ്പാടി ബിൽഡിംഗിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ സമ്മാനിക്കും.