പെരുമ്പാവൂർ: ലയൺസ്‌ക്‌ളബിന്റെ സുവർണ ജൂബിലി ആഘോഷവും സേവനപദ്ധതികളും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എ.വി. വാമനകുമാറും മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. പി.ജി.ആർ പിള്ളയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.പി. രാജുവിന്റെ നേതൃത്വത്തിലുള്ള 22 അംഗ സുവർണ ജൂബിലി ഭാരവാഹികളുടെ സ്ഥാനാരോഹണം അഡ്വ.എ.വി. വാമനകുമാർ നിർവഹിച്ചു. ചടങ്ങിൽ വിവിധ സേവനപദ്ധതികൾക്കായി 6 ലക്ഷം രൂപ വിതരണം ചെയ്തു. കിഡ്‌നി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ധനസഹായം, ഹൃദയ ശസ്ത്രക്രിയ ധനസഹായം, പ്രമേഹ ചികിത്സയ്ക്ക് ധനസഹായം, 50 അംഗൻവാടികളുടെ നവീകരണ തുകയുടെ ആദ്യഗഡു എന്നിവയാണ് വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി വിതരണം ചെയ്തത്. സുവർണ ജൂബിലി ലോഗോ, തീം എന്നിവ പ്രകാശിപ്പിച്ചു. പ്രസിഡന്റ് രാജുവിന് മെൽവിൻ ജോൺസൺ ഫെലോഷിപ്പ് പദവിനൽകി ആദരിച്ചു.
എൻ.പി. രാജു, എൽദോ വർഗീസ്, ജോർജ് നാരിയേലി, ഡോ. എം.ഐ. ജോർജ്, ടി.ഒ. ജോൺസൺ, എ.ഒ. ജെയിംസ്, തോമസ് പാറയ്ക്കൽ, കെ.വി. മത്തായി, ജോസഫ് മാത്യു, ഡോ. എഡ്വിൻ സേവ്യർ, പ്രൊഫ. സാംസൺ തോമസ്, പൗലോസ് പാത്തിക്കൽ, അഡ്വ. രാജേഷ് ആർ പിള്ള, ലൂയിസ് ഫ്രാൻസിസ്, ജോസ്. ആർ. പൈനാടത്ത് , ഡോ ബീന രവികുമാർ എന്നിവർ പ്രസംഗിച്ചു.