കൊച്ചി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീൽഡ് ക്ലിനിക്കുകളിൽ സേവനമനുഷ്ഠിക്കുന്നതിനായി താത്കാലിക അടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യത എം.ഡി/ഡി.പി.എം/ഡി.എൻ.ബി (സൈക്യാട്രി), ഒരു ഒഴിവ്. മെഡിക്കൽ ഓഫീസർ നിയമനം: യോഗ്യത എം.ബി.ബി.എസ് (സൈക്യാട്രി പി.ജി അഭികാമ്യം) ഒരു ഒഴിവ്. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കായിരിക്കും നിയമനം. താത്പര്യമുള്ളവർ അപേക്ഷ, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 27ന് രാവിലെ 10 ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം. കമ്മ്യൂണിറ്റി സൈക്യാട്രിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.