പെരുമ്പാവൂർ: നമ്മൾ ചാരിറ്റി ട്രസ്റ്റിന്റെയും രാജഗിരി ഔട്ട്‌റീച്ച് സുരക്ഷാ പദ്ധതിയുടേയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 ന് ലഹരിവിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തും. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന യോഗം കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. സജികുമാർ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ യാസർ യാച്ചു അദ്ധ്യക്ഷത വഹിക്കും.