കാലടി: മലയാറ്റൂർ - കാലടി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് ഗുരുതരമായി പരുക്കേറ്റു. കാടപ്പാറ സ്വദേശി പൈനാടത്ത് വീട്ടിൽ മോഹൻ (46) ഭാര്യ റീജമോഹനൻ (40) മകൾ ശ്രീലക്ഷ്മി (8) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മോഹനന്റെ നില ഗുരുതരമാണ്.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം . തോട്ടുവ ജംഗ്‌ഷൻ കഴിഞ്ഞ് പെട്രോൾ പമ്പിന് സമീപത്ത് കാലടി ഭാഗത്ത് നിന്നും മലയാറ്റൂരിലേക്ക് പോവുകയായിരുന്ന കാറും, മലയാറ്റൂരിൽ നിന്ന് കാലടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുo തമ്മിലാണ് കൂട്ടിയിടിച്ചത്.ബൈക്ക് പൂർണമായും തകർന്നു.